Asianet News MalayalamAsianet News Malayalam

ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് അബുദാബിയില്‍ പ്രവേശിക്കാന്‍ പുതിയ നിബന്ധന

അതേസമയം കൊവിഡ് വാക്സിനെടുത്ത ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് എല്ലാ ഏഴ് ദിവസത്തിലൊരിക്കലും സൗജന്യ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തുമെന്നും അബുദാബി മീഡിയാ ഓഫീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. 

Abu Dhabi updates entry rules for truck drivers
Author
Abu Dhabi - United Arab Emirates, First Published Jan 25, 2021, 11:24 PM IST

അബുദാബി: ഫെബ്രുവരി ഒന്ന് മുതല്‍ അബുദാബിയിലേക്ക് പ്രവേശിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പുതിയ യാത്രാ നിബന്ധന. എല്ലാ ഡ്രൈവര്‍മാരും പ്രവേശനം അനുവദിക്കപ്പെടുന്നതിനയി നെഗറ്റീവ് കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. അബുദാബിയില്‍ പ്രവേശിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്.

അതേസമയം കൊവിഡ് വാക്സിനെടുത്ത ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് എല്ലാ ഏഴ് ദിവസത്തിലൊരിക്കലും സൗജന്യ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തുമെന്നും അബുദാബി മീഡിയാ ഓഫീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. എമിറേറ്റിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റിയാണ് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നത്. കൊവിഡ് പ്രതിരോധ നടപടികളുമായി പൊതുജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും നിയമലംഘകര്‍ക്ക് പിഴയും മറ്റ് ശിക്ഷകളും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios