ആകെ രോഗമുക്തരുടെ എണ്ണം 7,29,206 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,013 ആയി. രോഗബാധിതരായ 9,902-ല്‍ 383 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കൊവിഡ് (Covid 19) ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരത്തില്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 187 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ രാജ്യത്ത് നിലവിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 9,902 ആയി. ഇതില്‍ 534 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയില്‍ രണ്ട് മരണം കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,48,121 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 7,29,206 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,013 ആയി. രോഗബാധിതരായ 9,902-ല്‍ 383 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.47 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 27,913 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 53, ജിദ്ദ 20, മദീന 10, ദമ്മാം 9, മക്ക 8 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 61,639,466 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,063,315 ആദ്യ ഡോസും 24,331,769 രണ്ടാം ഡോസും 11,244,382 ബൂസ്റ്റര്‍ ഡോസുമാണ്.
പ്രവാസി നിയമ ലംഘകര്‍ക്കായി പരിശോധന ശക്തം; 13,000 പേര്‍ പിടിയിലായി
പ്രവാസി ഹൗസ് ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കും ലെവി ഏർപ്പെടുത്തുന്നു
റിയാദ്: ഹൗസ് ഡ്രൈവർ ഉൾപ്പെടെ വീട്ടുജോലിക്കാർക്കും (Domestic workers including House Drivers) സൗദി അറേബ്യയിൽ ലെവി ചുമത്തുന്നു (Expatriates Levy). സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്‍ച രാത്രി ചേർന്ന മന്ത്രിസഭാ യോഗമാണ് (Saudi Cabinet) ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഒരു സൗദി പൗരന് നാലിൽ കൂടുതൽ വീട്ടുജോലിക്കാരുണ്ടെങ്കിൽ ഓരോർത്തർക്കും വർഷത്തിൽ 9600 റിയാൽ ലെവി നൽകണം. രാജ്യത്ത് റെസിഡന്റ് പെർമിറ്റുള്ള വിദേശിക്ക് കീഴിൽ രണ്ടിൽ കൂടുതൽ വീട്ടുജോലിക്കാരുണ്ടെങ്കിലും ഇതേ ലെവി നൽകണം. തൊഴിലാളിയല്ല, തൊഴിലുടമയാണ് ഈ തുക സർക്കാരിൽ അടക്കേണ്ടത്. തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റ് പുതുക്കുമ്പോഴോ പുതിയത് എടുക്കുമ്പോഴോ ആണ് അതിന്റെ ഫീസിനോടൊപ്പം ഈ തുകയും മാനവവിഭവ ശേഷി മന്ത്രാലയത്തിൽ അടക്കേണ്ടത്. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പുതിയ നിയമം ഈ വർഷം മെയ് 22ന് ആദ്യ ഘട്ടവും 2023ൽ രണ്ടാം ഘട്ടവും പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ നിലവിലുള്ള തൊഴിലാളികൾക്ക് ലെവി നൽകിയാൽ മതി. രണ്ടാം ഘട്ടത്തിൽ പുതിയതായി വരുന്നവർക്കും നൽകണം.
റിയാദില്‍ രാത്രിയില്‍ കെട്ടിട നിര്‍മാണവും പൊളിക്കല്‍ ജോലികളും നിരോധിച്ചു
റിയാദ്: രാത്രിയില്‍ നിര്‍മ്മാണവും (Construction) പൊളിക്കുന്ന (demolition) ജോലികളും റിയാദ് മുനിസിപ്പാലിറ്റി നിരോധിച്ചു. മഗ്രിബ് നമസ്‌കാര ശേഷം രാവിലെ ഏഴ് വരെയാണ് റിയാദ് മുനിസിപ്പാലിറ്റി പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കുന്നതിനും നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. നിയമലംഘനം നടത്തുന്നവര്‍ക്ക് കനത്ത പിഴയുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. രാത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കുന്ന ജോലികള്‍ക്കുമുള്ള നിരോധനം താമസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവും ശാന്തതയും ഉണ്ടാകുന്നതിനാണ്. നിയമലംഘകര്‍ക്ക് പതിനായിരം റിയാല്‍ പിഴയുണ്ടാകുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
