27 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ആശ ശരത്തിന് ഇവിടെ നൃത്ത വിദ്യാലയവുമുണ്ട്. ഭര്‍ത്താവും യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.

ദുബൈ: നടി ആശ ശരത് യുഎഇയിലെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈ താമസ - കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ആശ ശരത് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. 27 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ആശ ശരത്തിന് ഇവിടെ നൃത്ത വിദ്യാലയവുമുണ്ട്. ഭര്‍ത്താവും യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. കഴിഞ്ഞയാഴ്‍ച നടി നൈല ഉഷയ്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മിഥുന്‍, എന്നിവര്‍ക്കും ഇതിനോടകം ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.