അബുദാബി: യുഎഇയില്‍ ഫോണിലൂടെ മറ്റൊരാളെ അധിക്ഷേപിച്ചാല്‍ കുറ്റക്കാര്‍ക്ക് 5,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍. ഫോണ്‍ കോളിലൂടെയോ മെസേജിലൂടെയോ മറ്റൊരാളെ അധിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ്.

മറ്റുള്ളവരുടെ മുമ്പില്‍ വെച്ചാണ് അധിക്ഷേപിക്കുന്നതെങ്കില്‍ യുഎഇ ഫെഡറല്‍ പീനല്‍ കോഡ് അനുസരിച്ച് ആറുമാസം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം. കുറ്റക്കാര്‍ക്ക് ലഭിക്കാവുന്ന ശിക്ഷകള്‍ വിശദമാക്കുന്ന വീഡിയോ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.