ഷാർജ:  2018 ൽ ഷാർജ അൽ ഖാസിമി ആശുപത്രിയിലാണ് മാസം തികയാതെ അഹ് ലാം ദുആ ജനിച്ചത്.  മാസം തികയാതെ ആയിരുന്നു ജനനം. 598 ഗ്രാം ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളു. തിരുവനന്തപുരം മണ്ണന്തല സ്വദേശിയും ഷാർജയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റുമായ ഷേറിൽ ജുനേജ, വീട്ടമ്മയായ ഷിഫാ ജുനേജോ ദമ്പതികളുടെ ഏക മകളാണ് അഹ്‌ലാം ദുആ. ഇപ്പോൾ അഹ് ലാം ദുആയ്ക്ക് ഒന്നര വയസുണ്ട്. 

കാഴ്ച നഷ്ടപ്പെട്ടതോടെ നിരവധി ശസ്ത്രക്രിയകൾ അഹ് ലാം ദുആയ്ക്ക് നടത്തേണ്ടി വന്നു. ഡോക്ടർമാർക്ക് മാത്രമായി ഒരു ലക്ഷത്തോളം ദിർഹം ഫീസായി നൽകി. മുൻകൂട്ടി ശമ്പളം വാങ്ങിയും കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണ് ഷേറിൽ ജുനേജ ചെലവുകൾക്കായി തുക കണ്ടെത്തിയിരുന്നത്. എന്നാൽ മുന്നോട്ടുള്ള ചികിത്സക്കാവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഷേറിൽ ഇപ്പോൾ.

കുഞ്ഞു അഹ് ലാം ദുആയുടെ ചികിത്സക്കാവശ്യമായ പണം തേടി അലയുമ്പോഴായിരുന്നു അബുദാബി ഡ്യൂട്ടി ഫ്രീ ആരംഭിച്ച ജീവകാരുണ്യ വിഭാഗമായ ഡിയർ ബിഗ് ടിക്കറ്റ് മത്സരത്തിലേയ്ക്ക്  തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടിങ് ആയിരുന്നു ജയിക്കാനുള്ള മാനദണ്ഡം. അന്ന് അതിൽ വിജയിക്കാൻ കഴിഞ്ഞില്ല. എന്നാൽ വീണ്ടും ഡിയർ ബിഗ് ടിക്കറ്റ് മത്സരത്തിൽ ഒരു അവസരം കൂടി ഷേറിലിന് ലഭിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ വോട്ടുനേടി ജയിച്ചാൽ മാത്രമേ അഹ് ലാം ദുആയുടെ ഇനിയുള്ള ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായം കിട്ടുകയുള്ളൂ. ഡിസംബറോടെയാണ് മത്സര ഫലം വരുന്നത്.

തന്റെ കുഞ്ഞു അഹ് ലാം ദുആയെ  ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു വോട്ട് നൽകണമെന്ന്  വേദനയോടെ അപേക്ഷിക്കുകയാണ് ഈ പിതാവ്.

ലിങ്ക്:https://dearbigticket.ae/contestants/sheril-junejo/?fbclid=IwAR0P2pmQehXmDGFiFYgfxdCjZ6Qh1LIbaGaWX71Z4O2eUWMwXUwTeMOoeRs