റണ്‍വേയില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ 150ലേറെ യാത്രക്കാര്‍ക്കാണ് രണ്ടു മണിക്കൂറോളം കഴിയേണ്ടി വന്നത്. ഉടന്‍ പുറപ്പെടാനാകില്ലെന്ന് ഉറപ്പായതോടെ രണ്ട് മണിക്കൂറിന് ശേഷം യാത്രക്കാരെ പുറത്തിറക്കി വിമാനത്താവളത്തില്‍ ഇരുത്തുകയായിരുന്നു.
ദോഹ: ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞിട്ടും പുറപ്പെടാനാകാതെ അനിശ്ചിതമായി വൈകി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ദോഹയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കി അനിശ്ചിതമായി വൈകിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുമായി റണ്‍വേയിലൂടെ ടേക്ക് ഓഫിനൊരുങ്ങിയ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി സര്‍വീസ് നിര്‍ത്തിവെച്ചത്. തുടര്‍ന്ന് റണ്‍വേയില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ 150ലേറെ യാത്രക്കാര്‍ക്കാണ് രണ്ടു മണിക്കൂറോളം കഴിയേണ്ടി വന്നത്. ഉടന്‍ പുറപ്പെടാനാകില്ലെന്ന് ഉറപ്പായതോടെ രണ്ട് മണിക്കൂറിന് ശേഷം യാത്രക്കാരെ പുറത്തിറക്കി വിമാനത്താവളത്തില്‍ ഇരുത്തുകയായിരുന്നു.
Read Also - ട്രാവൽ ഏജന്റ് ചതിച്ചു; മരുഭൂമിയിലകപ്പെട്ട തമിഴ് യുവാവിന് മലയാളികൾ തുണയായി
കനത്ത ചൂടില്‍ നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ എയര്‍കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. എയര്‍പോര്‍ട്ട് അധികൃതര്‍ ഇടപെട്ടതോടെ രാത്രി 9 മണിയോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ബാഗേജുകള്‍ ചെക്ക് ഇന്‍ ചെയ്തതിനാല്‍ മാറ്റിയുടുക്കാന്‍ വസ്ത്രങ്ങള്‍ പോലുമില്ലാതെ യാത്രക്കാര്‍ ദുരിതത്തിലായി.കൈക്കുഞ്ഞുങ്ങളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ മണിക്കൂറുകളോളമാണ് കാത്തിരുന്നത്. വിമാനം ഇന്ന് വൈകിട്ടോടെ പുറപ്പെടുമെന്നാണ് വിവരം.
Read Also - 'സൗജന്യമല്ല, പോക്കറ്റ് ഫ്രണ്ട്ലി'; സ്നാക്സിന് പകരം ലോകോത്തര മെനുവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്
ചില തരം ബിസ്‌കറ്റുകള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം
ദോഹ: സ്‌പെയിനില്‍ നിര്‍മ്മിക്കുന്ന ടെഫ് ഫ്‌ലോര്‍ ക്രാക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഖത്തര്‍ പൊതുജാനരോഗ്യ മന്ത്രാലയം. 2023 ജൂലൈ 30, ഒക്ടോബര്‍ 17, ഒക്ടോബര്‍ 27 എന്നീ തീയതികളില്‍ എക്‌സ്പയറി ഡേറ്റുള്ള സ്പാനിഷ് നിര്‍മ്മിത ടെഫ് ഫ്‌ലോര്‍ ക്രാക്കര്‍ ബിസ്‌കറ്റുകള്‍ വാങ്ങുന്നതിനെതിരെയാണ് മന്ത്രാലയം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
2024 മാര്‍ച്ച് 2, 3, 4, 6 ഏപ്രില്‍ 4 തീയതികളില്‍ എക്‌സ്പയറി ഡേറ്റുള്ള സ്‌പെയിനില്‍ തന്നെ നിര്‍മ്മിക്കുന്ന സ്‌ക്ലർ നുസ്‌പെർപ്രോട്ട് ഡങ്കൽ ക്രാക്കറുകള്‍ക്കെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനുവദനീയമായ അളവിലും കൂടുതല്‍ അട്രോപിന്‍, സ്‌കോപോലമൈന്‍ സാധ്യത സംശയിക്കുന്നതിനാലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യൂറോപ്യന്‍ റാപ്പിഡ് അലേര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്‍ഡ് ഫീഡില്‍ (ആര്‍ എ എസ് എഫ് എഫ്) നിന്ന് ഈ ഉല്‍പ്പന്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

