വിമാനം വൈകുമെന്ന് ബുധനാഴ്ച രാത്രി അറിയിച്ചിരുന്നു. എന്നാല്‍ അറിയിപ്പ് ലഭിക്കാത്ത യാത്രക്കാരും നേരത്തെ വിമാനത്താവളത്തില്‍ എത്തിയവരും വിമാനം വൈകിയതോടെ പ്രയാസത്തിലായി. 

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കോഴിക്കോട്-കുവൈത്ത്, കുവൈത്ത്-കോഴിക്കോട് സര്‍വീസുകള്‍ വൈകി. കോഴിക്കോട് നിന്ന് വിമാനം പുറപ്പെടാന്‍ വൈകിയതാണ് കുവൈത്തില്‍ നിന്നുള്ള സര്‍വീസും വൈകാന്‍ കാരണമായത്. 

കോഴിക്കോട് നിന്ന് രാവിലെ 9.30 ന് പുറപ്പെടേണ്ട വിമാനം 12.20നാണ് പുറപ്പെട്ടത്. തുടര്‍ന്ന് കുവൈത്തില്‍ 12.15ന് എത്തേണ്ട വിമാനം മൂന്ന് മണി കഴിഞ്ഞാണ് എത്തിയത്. വിമാനം എത്താന്‍ വൈകിയതോടെ തിരികെയുള്ള സര്‍വീസും വൈകി. ഉച്ചകഴിഞ്ഞ് 1.15ന് പുറപ്പെടേണ്ട കോഴിക്കോട് വിമാനം വൈകിട്ട് 4.40നാണ് പുറപ്പെട്ടത്. ഇതോടെ രാത്രി 8.40ന് കോഴിക്കോട് എത്തേണ്ട വിമാനം 11 മണിക്ക് എത്തുകയായിരുന്നു. വിമാനം വൈകുമെന്ന് ബുധനാഴ്ച രാത്രി അറിയിച്ചിരുന്നു. എന്നാല്‍ അറിയിപ്പ് ലഭിക്കാത്ത യാത്രക്കാരും നേരത്തെ വിമാനത്താവളത്തില്‍ എത്തിയവരും വിമാനം വൈകിയതോടെ പ്രയാസത്തിലായി. 

Read Also -  നോര്‍ക്ക വഴി വിദേശത്തേക്ക് പറക്കാം, റിക്രൂട്ട്മെൻറ് ഡ്രൈവ്; അഭിമുഖം കൊച്ചിയില്‍, അവസരം ഡോക്ടര്‍മാര്‍ക്ക്

യാത്രാ ദുരിതത്തിന് പരിഹാരം; എയര്‍ അറേബ്യ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

മസ്കറ്റ്: എയര്‍ അറേബ്യ സുഹാറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സര്‍വീസുകള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. എയര്‍ അറേബ്യയുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുന്നതായി ഒമാന്‍ എയര്‍പോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. 

സുഹാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരത്തെ സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങളാണ് എയര്‍ അറേബ്യയും സലാം എയറും. എയര്‍ അറേബ്യ സര്‍വീസ് സജീവമായാല്‍ വടക്കന്‍ ബത്തിന മേഖലയിലെ യാത്രാ പ്രായസം കുറയുമെന്നാണ് പ്രതീക്ഷ. അതേസമയം സു​ഹാ​ർ വിമാനത്താവളം ഉ​പ​യയോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ 302 ശ​ത​മാ​നം വ​ർ​ധി​ച്ച് 1,422 ആ​യി.

മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 354 ആ​യി​രു​ന്നു. ഇ​തേ കാ​ല​യ​ള​വി​ൽ സു​ഹാ​റി​ലെ വി​മാ​ന​ങ്ങ​ളു​ടെ പോ​ക്കു​വ​ര​വു​ക​ൾ 2022ൽ 31 ​ആ​യി​രു​ന്ന​ത് 2023ൽ 147 ​ആ​യി ഉ​യ​ർ​ന്നു. 374 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​മാ​ന്റെ വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് സു​ഹാ​ർ വിമാനത്താവളം ഏറെ പ്രയോജനകരമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...