ഈമാസം 30 മുതൽ ഒക്ടോബർ അവസാനം വരെയാണ് ആനുകൂല്യം ലഭിക്കുക. അബുദാബിയിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഭാഗത്തേക്ക് 399 ദിർഹവും മംഗലാപുരത്തേക്ക് 369 ദിർഹവുമാണ് വൺവേ നിരക്ക്.

ദുബായ്: വിമാനയാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ കൂടുതല്‍ കമ്പനികള്‍ ഗള്‍ഫ് സെക്ടറില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നു. എയർ ഇന്ത്യാ എക്സ്പ്രസ് യുഎഇയില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 40 കിലോ ലഗേജ് ഉള്‍പ്പെടെയുള്ള കുറഞ്ഞ നിരക്കുകളാണ് പ്രഖ്യാപിച്ചത്. 

ഈമാസം 30 മുതൽ ഒക്ടോബർ അവസാനം വരെയാണ് ആനുകൂല്യം ലഭിക്കുക. അബുദാബിയിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഭാഗത്തേക്ക് 399 ദിർഹവും മംഗലാപുരത്തേക്ക് 369 ദിർഹവുമാണ് വൺവേ നിരക്ക്. അതുപോലെ ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്ക് 299 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. സാധരണഗതിയില്‍ യാത്രക്കാരുടെ എണ്ണം കുറയുന്ന സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വിമാനക്കമ്പനികള്‍ പൊതുവെ നിരക്കുകള്‍ കുറയ്ക്കാറുണ്ട്.