Asianet News MalayalamAsianet News Malayalam

വേനലവധിക്ക് പ്രവാസികളുടെ യാത്രാ ക്ലേശം ഒഴിവാക്കാന്‍ എയര്‍ഇന്ത്യ എക്സ്‍പ്രസിന്റെ ഇടപെടല്‍

നിലവില്‍ പ്രതിവാരം നടത്തുന്ന 621 സര്‍വീസുകള്‍ മാര്‍ച്ച് 31ഓടെ 653 ആക്കി വര്‍ദ്ധിപ്പിക്കും. വേനലവധിക്കാലത്തെ യാത്രാക്ലേശം പരിഹരിരിക്കാന്‍ ഇത് സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിലേക്ക് സര്‍വീസുകള്‍ കുറവായതിനാലാണ് നിരക്ക് വര്‍ദ്ധിക്കുന്നത്. 

air india express to increase number of services in summer season
Author
Dubai - United Arab Emirates, First Published Jan 23, 2019, 8:08 PM IST

ദുബായ്: പ്രവാസികളുടെ യാത്രാ ക്ലേശം ഒഴിവാക്കാന്‍ സര്‍വീസുകളുടെ എണ്ണം കൂട്ടുമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് സിഇഒ കെ ശ്യാം സുന്ദര്‍ പറഞ്ഞു. കണ്ണൂരിലേക്കുള്ള യാത്ര നിരക്ക് കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും  ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറ‌ഞ്ഞു.

നിലവില്‍ പ്രതിവാരം നടത്തുന്ന 621 സര്‍വീസുകള്‍ മാര്‍ച്ച് 31ഓടെ 653 ആക്കി വര്‍ദ്ധിപ്പിക്കും. വേനലവധിക്കാലത്തെ യാത്രാക്ലേശം പരിഹരിരിക്കാന്‍ ഇത് സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിലേക്ക് സര്‍വീസുകള്‍ കുറവായതിനാലാണ് നിരക്ക് വര്‍ദ്ധിക്കുന്നത്. ഇത് സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണമെങ്കില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയുണ്ടാവേണ്ടതുണ്ട്. അത് നയതന്ത്ര തലത്തില്‍ തീരുമാനമെടുത്താല്‍ മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂവെന്നും എയര്‍ ഇന്ത്യ എക്സ്‍പ്രസ് സിഇഒ പറഞ്ഞു.

Follow Us:
Download App:
  • android
  • ios