സാങ്കേതിക തകരാർ മൂലമാണ് വിമാനം വഴിതിരിച്ചുവിട്ടത്. വിമാനത്തിലെ ശുചിമുറികള്‍ തകരാറിലായതാണ് കാരണം. 

ടൊറന്‍റോ: ടൊറന്‍റോയില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിലെ ശുചിമുറികള്‍ തകരാറിലായതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്.

സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വഴിതിരിച്ചു വിട്ടതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനത്തിലെ ചില ശുചിമുറികള്‍ തകരാറിലായതോടെയാണ് എഐ188 വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് എയര്‍ലൈനുമായി ബന്ധപ്പെട്ട സ്രോതസ്സുകള്‍ വെളിപ്പെടുത്തി. 

രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ശുചിമുറി തകരാര്‍ സംഭവിക്കുന്നത്. മാര്‍ച്ച് ആറിന് എയര്‍ ഇന്ത്യയുടെ ചിക്കാഗോയില്‍ നിന്ന് ദില്ലിയിലേക്കുള്ള എഐ126 വിമാനവും തിരിച്ചുവിച്ചിരുന്നു. വിമാനത്തിലെ ശുചിമുറി തകരാര്‍ മൂലമാണ് അന്നും വിമാനം തിരിച്ചുവിട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം