ഹാന്‍ഡ്ലിങ് ചാര്‍ജ് എന്ന ഇനത്തിലാണ് തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നത്.
ദില്ലി: രക്ഷിതാക്കള്‍ കൂടെയില്ലാതെ തനിച്ച് യാത്ര ചെയ്യുന്ന അഞ്ച് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ചാര്‍ജിനൊപ്പം എയര്‍ ഇന്ത്യ ഇനി അധിക നിരക്ക് ഈടാക്കും. ഹാന്‍ഡ്ലിങ് ചാര്‍ജ് എന്ന ഇനത്തിലാണ് അധിക നിരക്ക് ഈടാക്കുന്നത്.
തനിച്ച് യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയും യാത്രാ സുഖവും ഉറപ്പുവരുത്താനാണ് ഈ ഹാന്‍ഡ്ലിങ് ചാര്‍ജെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ആഭ്യന്തര വിമാനങ്ങളില്‍ ടിക്കറ്റ് നിരക്കിന് പുറമെ 5,000 രൂപയാണ് അധികമായി നല്‍കേണ്ടത്. ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ, സാർക് രാജ്യങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന വിമാനങ്ങളിൽ ഏകദേശം 8,500 രൂപയാണ് അധിക നിരക്ക്. ബ്രിട്ടൻ, യൂറോപ്പ്, ഇസ്രയേൽ, ഓസ്ട്രേലിയ എന്നിവിടങ്ങൾക്ക് ഏകദേശം 10,000 രൂപയും യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഏകദേശം 13,000 രൂപയുമാണ് അധിക നിരക്ക്.
Read Also - കൊച്ചി എയർപോർട്ടിലെത്തിയ മലയാളി യാത്രക്കാരനെ സംശയം, ബാഗിൽ മാസികയുടെ താളിനിടയിൽ 42 ലക്ഷം രൂപ മൂല്യമുള്ള ഡോളർ
കുട്ടികള്‍ തനിച്ച് യാത്ര ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ ‘Unaccompanied Minor Form’പൂരിപ്പിച്ച് 4 പകർപ്പുകൾ യാത്രാദിവസം കൈവശം വയ്ക്കണം. യാത്രയ്ക്ക് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കണം. മുതിർന്നവരുടെ അതേ നിരക്കായിരിക്കും 5 മുതല്‍ 12 വയസ്സുകാർക്കും. ഇതിനു പുറമേയാണ് ഹാൻഡ്‍ലിങ് ചാർജ്. എയർ ഇന്ത്യ ജീവനക്കാർ വിമാനത്താവളങ്ങളിൽ കുട്ടികളെ സഹായിക്കും. വിശദ വിവരങ്ങൾക്ക്: bit.ly/unacai


