ദുബായ്: ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ എയര്‍ വിസ്‍താര മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ എല്ലാ ദിവസവും നേരിട്ടുള്ള സര്‍വീസുകളുണ്ടാകും. മുംബൈയില്‍ നിന്ന് വൈകുന്നേരം 4.25ന് പുറപ്പെടും. തിരികെ വൈകുന്നേരം 7.15നാണ് സര്‍വീസ്. 17820 രൂപ മുതലാണ് ടിക്കറ്റ് നിരക്കെന്ന് കമ്പനി സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.