അൽ അമീന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴിയോ 800 4444 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ റിപ്പോർട്ടുകൾ നൽകാം

ദുബൈ: മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത് ദുബൈയിലുള്ള എല്ലാ താമസക്കാരും ജാ​ഗ്രത പാലിക്കണമെന്ന് ദുബൈ പോലീസിന്റെ അൽ അമീന്‍ സർവീസ് ആവശ്യപ്പെട്ടു. കൂടാതെ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട സുരക്ഷാ അതോറിറ്റികളിൽ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

നിലവിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ദുബൈയിലെ താമസക്കാരും സന്ദർശകരും അവബോധരായിരിക്കണമെന്നും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജന സഹകരണം ആവശ്യമാണെന്നും അൽ അമീൻ സർവീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷ സാധ്യത കണക്കിലെടുത്താണ് എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങളോ മറ്റോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നത്. സുരക്ഷാ അധികാരികളെയോ അൽ അമീൻ സർവീസിനെയോ ആണ് വിവരം അറിയിക്കേണ്ടത്. അൽ അമീന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴിയോ 800 4444 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ റിപ്പോർട്ടുകൾ നൽകാം.