Asianet News MalayalamAsianet News Malayalam

മരുഭൂമിയില്‍ കാറോട്ടത്തിനിടെ അപകടം; പ്രവാസി യുവാവ് മരിച്ചു, പിന്നാലെ പ്രധാന നീക്കവുമായി അധികൃതര്‍

സുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് സ്ഥലം അടച്ചിടുന്നത്.

Al Faya dunes area closed after off roading accident kills one in Sharjah
Author
First Published Nov 19, 2023, 7:58 PM IST

ഷാര്‍ജ: മരുഭൂമിയിലെ കാറോട്ടത്തിനിടെ (ഡൂണ്‍ ബാഷിങ്) ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഏഷ്യക്കാരനായ യുവാവാണ് അല്‍ ഫയാ മരുഭൂമിയില്‍ അപകടത്തില്‍ മരിച്ചത്.  മറ്റൊരു ഏഷ്യക്കാരന് പരിക്കേറ്റു. ഇതേ തുടര്‍ന്ന് അല്‍ ഫയ ഡൂണ്‍സ് ഏരിയ അടച്ചിടാന്‍ ഷാര്‍ജ പൊലീസ് ആവശ്യപ്പെട്ടു.

സുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് സ്ഥലം അടച്ചിടുന്നത്. അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ മരുഭൂമിയില്‍ വാഹനവുമായി പോകുന്നവര്‍ പരിചിതരായ ഡ്രൈവര്‍മാരുടെ സേവനം ഉപയോഗിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയും കൂട്ടി അനധികൃത ഓഫ് റോഡിങ് നടത്തുന്നത് വാഹനമോടിക്കുന്നവരുടെയും അവര്‍ക്കൊപ്പമുള്ള കുടുംബാംഗങ്ങളുടെയും ജീവന് അപകടകരമാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. 

Read Also -  ഇടിവ് ചില്ലറയല്ല, 90 %, കേരളത്തിൽ സംഭവിച്ചതെന്ത്? ഗൾഫിൽ ജോലി തേടുന്നവർ കുറയുന്നു: കണക്കുകള്‍ പുറത്ത്

അനധികൃതമായി വിറക് വിൽപന; ഏഴു പ്രവാസികള്‍ പേര്‍ പിടിയിൽ 

റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി വിറകും കരി ഉൽപന്നങ്ങളും വിൽപന നടത്തിയ ഏഴ് വിദേശികള്‍ പിടിയിലായി. രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ പരിസ്ഥിതി ജല, കാർഷിക മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അനുമതിയില്ലാതെ മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും സൗദിയില്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാരിസ്ഥിതിക നിയമലംഘനങ്ങള്‍ തടയുന്നതിന് പരിശോധന ശക്തമാക്കിയിരിക്കുകയാണ് സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം.

രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ അനധികൃതമായി മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം നടത്തുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. മക്ക പ്രവിശ്യയില്‍ നടത്തിയ പരിശോധനയിലാണ് വിദേശികള്‍ പിടിയിലായതായി മന്ത്രാലയം വെളിപ്പെടുത്തിയത്. നാല് സുഡാന്‍ പൗരന്മാരും മൂന്ന് ഈജിപ്ഷ്യന്‍ സ്വദേശികളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 115 ക്യുബിക് മീറ്ററിലധികം പ്രാദേശിക വിറകും കരിയും പിടിച്ചെടുത്തു. 

തുടര്‍ നടപടിക്കായി ഇവരെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.ഇത്തരം നിയമ ലംഘനങ്ങൾക്ക് സൗദിയില്‍ കടുത്ത ശിക്ഷയും പിഴയുമാണ് ലഭിക്കുക. വിറക് ഉൽപന്നങ്ങൾക്ക് ക്യുബിക് മീറ്ററിന് 16,000 റിയാല്‍ വീതം പിഴ ചുമത്തും. ഒപ്പം ജയില്‍ ശിക്ഷയും. വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios