അല്‍ വക്ര ആശുപത്രിയിലെ എമര്‍ജന്‍സി വകുപ്പ് ഇന്ന് അര്‍ധരാത്രി മുതല്‍ അടയ്ക്കും. ജീവന് ഭീഷണിയില്ലാത്ത അടിയന്തര കേസുകള്‍ക്കായി രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് മൂന്ന് വരെ  ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ 16000 എന്ന സര്‍വീസ് നമ്പരില്‍  ബന്ധപ്പെടാം.

ദോഹ: ഖത്തറിലെ അല്‍ വക്ര ആശുപത്രി ഇനി മുതല്‍ കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ആശുപത്രികള്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.

അല്‍ വക്ര ആശുപത്രിയിലെ എമര്‍ജന്‍സി വകുപ്പ് ഇന്ന് അര്‍ധരാത്രി മുതല്‍ അടയ്ക്കും. ജീവന് ഭീഷണിയില്ലാത്ത അടിയന്തര കേസുകള്‍ക്കായി രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് മൂന്ന് വരെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ 16000 എന്ന സര്‍വീസ് നമ്പരില്‍ ബന്ധപ്പെടാം. എച്ച് എം സിയുടെ മറ്റ് കേന്ദ്രങ്ങളെയും സമീപിക്കാം. ജീവന് ഭീഷണി നേരിടുന്ന അടിയന്തര കേസുകളില്‍ 999ല്‍ വിളിക്കുക. ജീവന് ഭീഷണി നേരിടുന്ന കേസുകളില്‍, ദോഹ ഹമദ് ജനറല്‍ ആശുപത്രിയിലെ ട്രോമ, അടിയന്തര വിഭാഗങ്ങള്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. അതുപോലെ തന്നെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന് കീഴിലുള്ള എട്ട് അടിയന്തര ചികിത്സാ കേന്ദ്രങ്ങളും സന്ദര്‍ശിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.