Asianet News MalayalamAsianet News Malayalam

ദുബായില്‍ വിനോദപരിപാടികള്‍ക്കും വിവാഹ ആഘോഷങ്ങള്‍ക്കും ഇന്നു മുതല്‍ വിലക്ക്

ദുബായിലെ എല്ലാ വിനോദ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെയ്ക്കാനും ദുബായ് ടൂറിസം ആന്റ് കൊമേഴ്‍സ് മാര്‍ക്കറ്റിങ് വകുപ്പ് നിര്‍ദേശം നല്‍കിയതായി മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്. 

All events and wedding gatherings in Dubai suspended coronavirus covid 19
Author
Dubai - United Arab Emirates, First Published Mar 15, 2020, 12:43 PM IST

ദുബായ്: ഹോട്ടലുകളും മറ്റ് വിനോദ കേന്ദ്രങ്ങളും നേരത്തെ തീരുമാനിച്ച എല്ലാ പരിപാടികളും റദ്ദാക്കി. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനെതിരെ സ്വീകരിച്ചുവരുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. മാര്‍ച്ച് 15 മുതല്‍ ഈ മാസം അവസാനം വരെ ഇത്തരത്തിലുള്ള എല്ലാ പരിപാടികളും താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ദുബായ് മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു.

ദുബായിലെ എല്ലാ വിനോദ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെയ്ക്കാനും ദുബായ് ടൂറിസം ആന്റ് കൊമേഴ്‍സ് മാര്‍ക്കറ്റിങ് വകുപ്പ് നിര്‍ദേശം നല്‍കിയതായി മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്. വിവാഹ ചടങ്ങുകള്‍ക്കായി ആളുകള്‍ ഒരുമിച്ച് കൂടാന്‍ അനുവദിക്കരുതെന്ന് ഹാളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശമുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ അധികൃതരുടെ നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനകള്‍ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനം വരെ നിയന്ത്രണം തുടരും. 


 

Follow Us:
Download App:
  • android
  • ios