കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയില്‍ കുവൈത്തിൽ വന്നവര്‍ നവംബര്‍ 30ന് മുന്‍പ് രാജ്യം വിടണമെന്ന് നിര്‍ദേശം. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ എല്ലാ തരത്തിലുമുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇത് ബാധകമാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവര്‍ക്കായി താമസാനുമതി നവംബര്‍ 30 വരെ നീട്ടിനല്കിയിരുന്നു. ഈ കാലയളവില്‍ റെഗുലവര്‍ വിസകളിലേക്ക് താമസരേഖ മാറ്റുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാതെ സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞ് നവംബര്‍ 30ന് ശേഷവും രാജ്യത്ത് താമസിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.