മസ്‍കത്ത്: ഒമാനിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഡിസംബര്‍ ആറ് ഞായറാഴ്ച മുതല്‍ ഓഫീസുകളിലെത്തണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രിയും സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്‍ച ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 

കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലുമുണ്ടായ ഗണ്യമായ കുറവിന്റെ പശ്ചാത്തലത്തിലാണ് ഒമാൻ സുപ്രിം കമ്മിറ്റിയുടെ നടപടി. അതേസമയം കൊവിഡ് വ്യാപനം തടയുന്നതിനാവശ്യമായ പ്രതിരോധ നടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.