മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കീരീടവകാശിക്ക് നേരിട്ട് ബന്ധമുള്ളതിന് തെളിവില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംന്പിയോ. 

വാഷിങ്ടണ്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കീരീടവകാശിക്ക് നേരിട്ട് ബന്ധമുള്ളതിന് തെളിവില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംന്പിയോ. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ തെളിവുകൾ പരിശോധിച്ചാണ് തന്‍റെ പ്രസ്ഥാവനയെന്നും മൈക്ക് പോംന്പിയോ പറഞ്ഞു. 

എന്നാൽ സിഐഎയുടെ കണ്ടെത്തലുകളെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. മുൻ സിഐഎ തലവൻ കൂടിയാണ് പോംന്പിയോ. അമേരിക്കയുടെ പ്രധാന സംഖ്യകക്ഷിയാണ് സൗദി എന്ന പ്രസ്ഥാവനയുമായി നേരത്തെയും പോംന്പിയോ രംഗത്തെത്തിയിരുന്നു.

സൗദിക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്‍റ് തന്നെ രംഗത്തെത്തിയ സാഹചര്യത്തിലാണ് പുതിയ വിശദീകരണം. സംഭവത്തില്‍ തുര്‍ക്കിയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു.