2024  ഡിസംബർ 31 വരെയാണ് ഇതിനായുള്ള കാലാവധി. മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള പതിമൂന്ന് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻറ് ഓഫീസുകളിലാണ് നിലവിൽ പൊതുമാപ്പിനായി അപേക്ഷകൾ സ്വീകരിക്കുന്നത്.

ക്വാലാലംമ്പൂർ: സാധുവായ രേഖകളില്ലാതെ മലേഷ്യയിൽ താമസിക്കുന്ന വിദേശികൾക്ക് സ്വരാജ്യത്തേക്ക് മടങ്ങുന്നതിന് മലേഷ്യൻ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചതായി ക്വാലാലംമ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. സാധുവായ പാസ്‍പോർട്ടോ വിസയോ മറ്റ് ആധികാരിക രേഖകളോ ഇല്ലാതെ മലേഷ്യയിൽ താമസിക്കുന്നവരും, തൊഴിൽ തട്ടിപ്പിൽ കുടുങ്ങി കിടക്കുന്നവരുമായ മലയാളികൾ അടക്കമുള്ളവർക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 

പശ്ചിമ മലേഷ്യയിലും, ലാബുവൻ ഫെഡറൽ ടെറിട്ടറിയിലും താമസിക്കുന്നവർക്കും മാത്രമാണ് നിലവിൽ പൊതുമാപ്പ് ബാധകമാക്കിയിട്ടുള്ളത്. 2024 ഡിസംബർ 31 വരെയാണ് ഇതിനായുള്ള കാലാവധി. മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള പതിമൂന്ന് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻറ് ഓഫീസുകളിലാണ് നിലവിൽ പൊതുമാപ്പിനായി അപേക്ഷകൾ സ്വീകരിക്കുന്നത്. മുൻ‌കൂർ അപ്പോയ്ന്റ്മെന്റുകൾ ഇല്ലാതെതന്നെ അപേക്ഷകർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം എൻഫോഴ്‌സ്‌മെൻറ് ഓഫീസുകളിൽ (രാവിലെ 8 മുതൽ വൈകിട്ട് 5 വരെ) നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

300 മുതൽ 500 മലേഷ്യൻ റിങ്കിറ്റുവരെയാണ് പെനാൽറ്റി. ക്രഡിറ്റ്, ഡെബിറ്റ് കാർഡുകളോ, ഇ-വാലറ്റോ ഉപയോഗിച്ച് പണമടക്കാം. പെനാലിറ്റി അടച്ചു കഴിഞ്ഞാൽ പ്രത്യേക റിപ്പാർട്രിയേഷൻ പാസ് മുഖേന, അറസ്റ്റോ മറ്റ് ശിക്ഷാ നടപടികളോ കൂടാതെ തന്നെ, രാജ്യം വിടാനാകും. അടിയന്തര ചികിത്സ ആവശ്യമായ വ്യക്തികൾക്ക് രജിസ്ട്രേഷൻ സുഗമമാക്കുന്നതിനായി ഇന്ത്യൻ ഹൈക്കമ്മീഷനിൽ അപേക്ഷിച്ചാൽ മുൻഗണനാ പത്രം ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...