നിയമലംഘകർക്കായുള്ള പരിശോധനകള്‍ നാളെ മുതൽ ശക്തമാക്കും. പൊതുമാപ്പ് കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തിലെ നിയമവിരുദ്ധ താമസക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഇന്ന് (ഞായറാഴ്ച) അവസാനിക്കും. 105 ദിവസം നീണ്ട പൊതുമാപ്പ് കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. നിയമലംഘകരായി കഴിയുന്ന വിദേശികൾ ഇന്നു രാത്രി 12ന് മുൻപ് രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

അതേസമയം നിയമലംഘകർക്കായുള്ള പരിശോധനകള്‍ നാളെ മുതൽ ശക്തമാക്കും. പൊതുമാപ്പ് കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 17നാണ് പൊതുമാപ്പ് ആരംഭിച്ചത്. ജൂൺ 17ന് കാലാവധി അവസാനിക്കാനിരിക്കെ രണ്ട് ആഴ്ച കൂടി നീട്ടുകയായിരുന്നു. 

Read Also -  പെട്രോൾ വില കുറയും; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും, പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ

താ​മ​സ നി​യ​മ​ലം​ഘ​ക​ർ​ക്ക് ശി​ക്ഷ കൂ​ടാ​തെ രാ​ജ്യം വി​ടാ​നും പി​ഴ അ​ട​ച്ച് താ​മ​സ​രേ​ഖ പു​തു​ക്കാ​നുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവില്‍ ലഭിച്ചത്. ഇ​ത്ത​ര​ക്കാ​ർ​ക്ക് പു​തി​യ വി​സ​യി​ൽ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​വ​രാ​നും ക​ഴി​യും. നി​യ​മ​ലം​ഘ​ക​ർ പൊ​തു​മാ​പ്പ് നി​ശ്ചി​ത കാ​ല​യ​ള​വി​നുള്ളില്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി രാ​ജ്യം വി​ടു​ക​യോ താ​മ​സം നി​യ​മ​വി​ധേ​യ​മാ​ക്കു​ക​യോ ചെ​യ്യ​ണമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം