കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 700 ഗ്രാം മയക്കുമരുന്ന് ലഗേജില്‍ നിന്ന് കണ്ടെടുത്തു. മറ്റ് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നുമായെത്തിയ പ്രവാസിയെ കസ്റ്റംസ് പിടികൂടി. ഏഷ്യക്കാരനായ യാത്രക്കാരന്റെ കൈവശം 44 പാക്കറ്റ് ഹാഷിഷ് ആയിരുന്നു ഉണ്ടായിരുന്നത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 700 ഗ്രാം മയക്കുമരുന്ന് ലഗേജില്‍ നിന്ന് കണ്ടെടുത്തു. മറ്റ് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ പിന്നീട് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
