കണ്ണൂർ സ്വദേശി ഫസ് ലു ആണ് അജ്മാനിൽ മരിച്ചത്
അജ്മാൻ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കണ്ണൂർ മുണ്ടേരി ചാപ്പ ഈന്തുംകാട്ടിൽ ഫസ് ലു ആണ് അജ്മാനിൽ മരിച്ചത്. 41 വയസ്സായിരുന്നു. സന്ദർശന വിസയിൽ 20 ദിവസം മുൻപാണ് യുഎഇയിലെത്തിയത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. പിതാവ്: ഇബ്രാഹിം. മാതാവ്: നസീമ കുളങ്കരങ്കണ്ടി. ജുനൈദയാണ് ഭാര്യ. മക്കൾ: അസ് വ, അർമാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


