Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന

ഖമീസ് മുശൈത്തിന് നേരെ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ക്കുകയായിരുന്നു.

Arab coalition destroyed explosive-laden drone
Author
Riyadh Saudi Arabia, First Published May 29, 2021, 10:55 AM IST

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. ഖമീസ് മുശൈത്തിന് നേരെ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച ദക്ഷിണ സൗദിക്ക് നേരെ അയച്ച മറ്റൊരു ഡ്രോണും സഖ്യസേന നിര്‍വീര്യമാക്കിയിരുന്നു. പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുമ്പോട്ട് പോകുമെന്ന് സഖ്യസേന വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios