റിയാദ്: സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. വെള്ളിയാഴ്ചയാണ്  ഹൂതി ഡ്രോണ്‍ തകര്‍ത്തത്. ദക്ഷിണ സൗദിയിലെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താന്‍ ഹൂതികള്‍ അയച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് തകര്‍ത്തതായി സേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.