Asianet News MalayalamAsianet News Malayalam

Houthi Attack: സൗദിയിലെ ജീസാൻ എയർപോർട്ട് ആക്രമണത്തിന് മറുപടിയായി സഖ്യസേന ഹൂതി കേന്ദ്രങ്ങളെ ആക്രമിച്ചു

തിങ്കളാഴ്ച ജിസാൻ എയർപോർട്ടിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 16 സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. 

Arab Coalition forces in Yemen hits Houthi targets in Hajjah
Author
Riyadh Saudi Arabia, First Published Feb 22, 2022, 9:32 PM IST

റിയാദ്: ജിസാൻ കിങ് അബ്ദുല്ല എയർപോർട്ടിന് (King Abdullah bin Abdulaziz Airport, Jizan) നേരെ ഡ്രോൺ ആക്രമണം (Drone attack) നടത്തിയതിനു പിന്നാലെ യമനിൽ ഹൂതികളുടെ (Houthi Rebels) സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അറബ് സഖ്യസേന (Arab coalition forces) ശക്തമായ വ്യോമാക്രമണങ്ങൾ ആരംഭിച്ചു. ഭീഷണി കണക്കിലെടുത്ത് അൽ ബൈദായിൽ (Al-Bayda governorate) ഹൂതികളുടെ സൈനിക ലക്ഷ്യങ്ങൾ വ്യോമാക്രമണങ്ങളിലൂടെ തകർക്കുകയായിരുന്നു. 

സാധാരണക്കാരായ ജനങ്ങള്‍ക്ക് സംരക്ഷണം നൽകുന്നതിന് ഹൂതികളെ ലക്ഷ്യമിട്ട് വ്യാപകമായ വ്യോമാക്രമണങ്ങൾ തുടരുമെന്നും സഖ്യസേനാ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ജിസാൻ എയർപോർട്ടിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 16 സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. നാലു പേർക്ക് പരിക്കേറ്റെന്നാണ് സഖ്യസേന ആദ്യം അറിയിച്ചത്. വിവിധ രാജ്യക്കാരായ 16 പേർക്ക് പരിക്കേറ്റതായി സഖ്യസേന പിന്നീട് അറിയിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നു യാത്രക്കാരുടെ നില ഗുരുതരമാണ്. 

യമനിലെ സൻആ എയർപോർട്ടിൽ നിന്ന് അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ഹൂതികൾ പതിവാക്കുകയാണെന്ന് അറബ് സഖ്യസേന ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ചട്ടക്കൂടിൽ ഒതുങ്ങിനിന്ന് സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ ശക്തമായ നടപടികൾ സ്വീകരിക്കും. ജിസാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യാപകമായ സൈനിക നടപടിക്ക് ഒരുക്കങ്ങൾ നടത്തിവരികയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമങ്ങളുടെ അനന്തര ഫലം ഹൂതികൾ അനുഭവിക്കും. ബലപ്രയോഗത്തിന്‍റെയും സൈനിക നടപടിയുടെയും ഭാഷ മാത്രമേ ഹൂതികൾക്ക് മനസിലാവുകയുള്ളൂവെന്നും സഖ്യസേനാ വൃത്തങ്ങൾ വ്യക്തമാക്കി. 

ജിസാന്‍ വിമാനത്താവളത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം
റിയാദ്: സൗദി അറേബ്യയുടെ (saudi Arabia) തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ജിസാന്‍ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിന് King Abdullah airport in Jazan) നേരെ യമന്‍ വിമത വിഭാഗമായി ഹൂതികളുടെ (Houthi) ഡ്രോണ്‍ ആക്രമണം. ലക്ഷ്യത്തിലെത്തും മുമ്പ് ഡ്രോണ്‍ അറബ് സഖ്യസേന പാട്രിയേറ്റ് മിസൈലയച്ച് തകര്‍ത്തതായി അറിയിച്ചു. തകര്‍ന്ന ഡ്രോണ്‍ ഭാഗങ്ങള്‍ എയര്‌പോര്‍ട്ട് കോംപൗണ്ടില്‍ പതിച്ച് നാലു സാധാരണക്കാര്‍ക്ക് പരിക്കേറ്റു.

Also Read: സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരനടക്കം 12 പേര്‍ക്ക് പരിക്ക്

സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ യമനിലെ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഹൂതികള്‍ ഡ്രോണ്‍ തൊടുത്തുവിട്ടതെന്ന് സഖ്യസേന വ്യക്തമാക്കി. ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച് ഹൂതികള്‍ തൊടുത്തുവിട്ട സ്‌ഫോടക വസ്തുക്കള്‍ നിറച്ച മറ്റൊരു ഡ്രോണ്‍ ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ മഅ്ബൂജ് ഗ്രാമത്തില്‍ തകര്‍ന്നുവീണു. സന്‍ആ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നാണ് ഹൂതികള്‍ ഈ ഡ്രോണും അയച്ചത്. ഡ്രോണ്‍ തകര്‍ന്നുവീണ് ആര്‍ക്കെങ്കിലും പരിക്കോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് സഖ്യസേന പറഞ്ഞു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഹൂതി ബോട്ട് സഖ്യസേന തകര്‍ത്തു
റിയാദ്: സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ഹൂതി ബോട്ട് (Houthi Boat) ചെങ്കടിന്റെ (Red Sea) തെക്കന്‍ മേഖലയില്‍ വെച്ച് അറബ് സഖ്യസേന തകര്‍ത്തു. സൗദി ടെലിവിഷന്‍ വെള്ളിയാഴ്ചയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. യെമനിലെ ഹുദൈദ തുറമുഖത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടത്. സൗദി അറേബ്യയെയും യുഎഇയെയും ലക്ഷ്യം വെച്ചുള്ള ഹൂതി ആക്രമണങ്ങളില്‍ ലോകരാജ്യങ്ങളുടെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

 

Follow Us:
Download App:
  • android
  • ios