യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പറക്കുന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്. കസേരയില്‍ ഇരിക്കുന്നയാളുടെ മക്കളെയും കാണാം. തമാശ അല്‍പ്പനേരം കഴിയുമ്പോള്‍ തന്നെ കാര്യമായി മാറുന്നു. 

ബഹറിന്‍: ഇരിക്കുന്ന കസേരയില്‍ നിരവധി ഹീലിയം ബലൂണുകള്‍ കെട്ടിവെച്ച് ആകാശയാത്ര നടത്തുന്ന ഒരു അറബ് പൗരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കസേരയില്‍ സ്വയം ബന്ധിച്ച ശേഷം ബലൂണുകളുടെ സഹായത്തോടെ വളരെ ഉയരത്തില്‍ പറക്കുന്നത് വീഡിയോയില്‍ കാണാം. ചില പ്രാദേശിക മാധ്യമങ്ങളും ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പറക്കുന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്. കസേരയില്‍ ഇരിക്കുന്നയാളുടെ മക്കളെയും കാണാം. തമാശ അല്‍പ്പനേരം കഴിയുമ്പോള്‍ തന്നെ കാര്യമായി മാറുന്നു. ബലൂണ്‍ വളരെ ഉയരത്തിലെത്തുമ്പോള്‍ താഴെ നില്‍ക്കുന്നവര്‍ പരിഭ്രാന്തരായി ഓടുന്നതും കാണാം. ഒമാന്‍ അതിര്‍ത്തിയില്‍ വെച്ച് അതിര്‍ത്തി സുരക്ഷാ സേനയാണ് പിന്നീട് ഇയാളെ കണ്ടെടുത്തത്. ബലൂണ്‍ തകര്‍ന്ന് താഴെ വീണ് മലനിരകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഹെലികോപ്റ്ററിലാണ് രക്ഷാ പ്രവര്‍ത്തകര്‍ പിന്നീട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

വീഡിയോ കാണാം...