വ്യാജ ടിക്കറ്റ് വില്‍പ്പന നടത്തിയ ഇയാള്‍ പിന്നീട് രാജ്യം വിട്ടിരുന്നു. 

മനാമ: ബഹ്റൈനില്‍ സംഗീത പരിപാടിക്ക് വ്യാജ ടിക്കറ്റ് വിറ്റ അറബ് വംശജന്‍ അറസ്റ്റില്‍. രാജ്യത്തിന് പുറത്തേക്ക് കടന്ന യുവാവിനെ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെയാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്‍റി കറപ്ഷന്‍ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി​യു​ടെ ആ​ന്റി-​സൈ​ബ​ർ ക്രൈം​സ് ഡ​യ​റ​ക്ട​റേ​റ്റ് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബഹ്റൈനില്‍ നിന്ന് പുറത്തുകടന്ന യുവാവിനെ അറസ്റ്റ് ചെയ്യുന്നതിനായി അന്താരാഷ്ട്ര അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

Read Also -  എയർ കാർഗോ വഴി മയക്കുമരുന്ന് കടത്ത്; ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത് 1.2 ടൺ ലഹരിമരുന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം