സുൽത്താനെ പ്രതിനിധീകരിച്ച്​ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ്​ പുരസ്കാരം ഏറ്റുവാങ്ങി.

മസ്കത്ത്​: ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഹൈതം ബിൻ താരിഖിന്​ അറബ് പാർലമെന്റിന്‍റെ ‘ലീഡർഷിപ്പ് അവാർഡ്’. അറബ് രാഷ്ട്രങ്ങളുടെ പ്രശ്ന പരിഹാരത്തിനായി സുൽത്താൻ നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ്​ ആദരവ്.

സുൽത്താനെ പ്രതിനിധീകരിച്ച്​ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ്​ പുരസ്കാരം ഏറ്റുവാങ്ങി. അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അബ്ദുറഹ്‌മാൻ അൽ അസൂമിയും പ്രതിനിധി സംഘവും ഓഫിസിലെത്തിയാണ് പുരസ്കാരം കൈമാറിയത്. അവാർഡ് ദാന ചടങ്ങിൽ ശറ കൗൺസിൽ സ്പീക്കർ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലി, അറബ് പാർലമെന്റ് അംഗങ്ങൾഎന്നിവരും സംബന്ധിച്ചു.

Read Also - ജീവനക്കാർക്ക് കോളടിച്ചു! 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ്, റെക്കോർഡ് ലാഭം ആഘോഷിച്ച് എമിറേറ്റ്‌സ്

ബാ​ങ്ക്​ മ​സ്ക​ത്തി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ തടസ്സപ്പെടുമെന്ന് അറിയിപ്പ് 

മ​സ്ക​ത്ത്: ബാ​ങ്ക്​ മ​സ്ക​ത്തി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ മേ​യ് 16 മു​ത​ൽ 19 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തടസ്സപ്പെടുമെന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സി​സ്റ്റം അ​പ്​​ഗ്രേ​ഡ്​ ചെ​യ്യു​ന്ന​തി​ന്‍റെ ഭാഗമായാണ് സേവനങ്ങൾ മുടങ്ങുക. 

മൊ​ബൈ​ൽ, ഇ​ൻ​റ​ർ​നെ​റ്റ് ബാ​ങ്കി​ങ്, സി.​ഡി.​എം, ​ഐ.​വി.​ആ​ർ സേ​വ​ന​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കി​ല്ലെ​ന്ന്​ ബാങ്ക് മസ്‌കത്ത് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിലും സാമൂഹിക മാധ്യമങ്ങളിലും അറിയിച്ചു. അ​തേ​സ​മ​യം, എ.​ടി.​എം, പി.​ഒ.​എ​സ്, ഇ-​കോ​മേ​ഴ്​​സ്​ ഓ​ൺ​ലൈ​ൻ പ​ർ​ച്ചേ​സ്​ എ​ന്നീ സേ​വ​ന​ങ്ങ​ൾ​ക്ക്​ ത​ട​സ്സ​മു​ണ്ടാ​കി​ല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്