ഡ്രോണുകൾ അറേബ്യൻ ഗൾഫ് തെരുവിന് മുകളില്‍ ഇംഗ്ലീഷിലും അറബിയിലും 'മനോഹരമായ കുവൈറ്റ്' എന്ന വാചകം തെളിയിക്കുകയും ചെയ്തു.
കുവൈറ്റ് സിറ്റി : ദേശീയ ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിന്റെ ആകാശത്തെ അലങ്കരിച്ച് ഡ്രോൺ ഷോ നടന്നു. ഒപ്പം, അത്ഭുതകരമായ രൂപങ്ങളും ചിത്രങ്ങളും ഇതിന്റെ ആഗമായി ആകാശത്ത് പ്രദർശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം കുവൈറ്റിന്റെ ആകാശം ഡ്രോൺ ഷോയാൽ അലങ്കരിതമാകുകയായിരുന്നു.
read also: കുവൈത്തിൽ രണ്ടിടത്ത് തീപിടുത്തം
ഡ്രോണുകൾ അറേബ്യൻ ഗൾഫ് തെരുവിന് മുകളിലൂടെ പറന്ന് ഇംഗ്ലീഷിലും അറബിയിലും 'മനോഹരമായ കുവൈറ്റ്' എന്ന വാചകം ആകാശത്തിൽ തെളിയിച്ചു. കൂടാതെ കുവൈറ്റ് പതാകയും കുവൈറ്റിനെ നയിച്ച നേതൃത്വങ്ങളുടെയും ചിത്രങ്ങൾ ഡ്രോണുകൾ ആകാശത്ത് വിസ്മയം തീർത്തു. യാ ഹലാ കുവൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഷോയിൽ, കുവൈത്തിലെ അൽ ഷഹീദ് ഗാർഡനിൽ അന്താരാഷ്ട്ര പരേഡും ജനപ്രിയ സംഗീത പ്രകടനവും നടന്നു.
