ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയാണ് പ്രവാസി യുവാവിന്റെ അതിരുവിട്ട ആഘോഷം ജോലി തന്നെ നഷ്ടപ്പെടുത്തുന്ന നിലയില്‍ എത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് വാഹനത്തിന് നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞ പ്രവാസിക്കെതിരെ നടപടി. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ക്ലിപ്പില്‍ നിന്ന് തിരിച്ചറിഞ്ഞ യുവാവിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരന്നു. ഇയാളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയാണ് പ്രവാസി യുവാവിന്റെ അതിരുവിട്ട ആഘോഷം ജോലി തന്നെ നഷ്ടപ്പെടുത്തുന്ന നിലയില്‍ എത്തിയത്. കൈയില്‍ വാട്ടര്‍ ബലൂണുമായി നില്‍ക്കുന്ന പ്രവാസി, റോഡിലൂടെ കടന്നു പോവുകയായിരുന്ന ഒരു പൊലീസ് വാഹനത്തിന് നേരെ എറിയുന്നത് വീഡിയോയില്‍ കാണാം. ടിക് ടോക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ക്ലിപ്പ് വൈറലായതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി. 

വീഡിയോ ക്ലിപ്പില്‍ നിന്നു തന്നെ യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും ചെയ്‍തു. ഇയാള്‍ ഏത് രാജ്യക്കാരനാണ് എന്നത് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നാടുകടത്തലിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി മീഡിയ വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 

Scroll to load tweet…


Read also: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി