ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തില്‍ ഒളിപ്പിച്ചായിരുന്നു സിഗിരറ്റ് കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് സൗദി അറേബ്യയിലേക്ക് സിഗിരറ്റ് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് പരാജയപ്പെടുത്തി. നുവൈസീബ് പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് 800 പാക്കറ്റ് സിഗിരറ്റ് കണ്ടെടുത്തത്. ഇവ പിടിച്ചെടുക്കുന്ന ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടു.

ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തില്‍ ഒളിപ്പിച്ചായിരുന്നു സിഗിരറ്റ് കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. വാഹനത്തിന്റെ ചില ഭാഗങ്ങള്‍ ഇളക്കി മാറ്റിയാണ് സിഗിരറ്റ് പാക്കറ്റുകള്‍ പുറത്തെടുത്തത്. പല സ്ഥലങ്ങളിലായി 800 പാക്കറ്റ് സിഗിരറ്റാണ് വാഹനത്തിലുണ്ടായിരുന്നത്. പിടിയിലായ വ്യക്തിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.