സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കുവാനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു.

മസ്കറ്റ്: ഒമാനിൽ(Oman) കൊവിഡ് (Covid 19)വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുൻകരുതൽ നടപടികൾ പാലിക്കുവാനും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കുവാനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Scroll to load tweet…

ഒമാനിൽ കൊവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

മസ്‍കറ്റ് : ഒമാൻ ആരോഗ്യ മന്ത്രാലയം (Oman Health Ministry) അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ ഫലമായി ഇതുവരെ ആര്‍ക്കും എന്തെങ്കിലും പാർശ്വഫലങ്ങളോ (Side effects) ഗുരുതരമായ സങ്കീർണതകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നിർദിഷ്‍ട വാക്സിൻ ഡോസുകൾ പൂർത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

അതേസമയം ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 176 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 44 പേര്‍ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 3,06,008 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,532 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,117 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.2 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്.