വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) കാലാവധി കഴിഞ്ഞ 7609 പേരും തൊഴില്‍ നിയമം ലംഘിച്ച് ജോലി ചെയ്ത 1672 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് കടന്ന 6525 പേരുമാണ് പിടിയിലായത്.

റിയാദ്: വിവിധ നിയമലംഘനങ്ങള്‍ക്ക് (violations)സൗദി അറേബ്യയില്‍(Saudi Arabia) ഒരാഴ്ചക്കിടയില്‍ പിടിയിലായത് 1,5806 വിദേശ തൊഴിലാളികള്‍. ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്രയധികം പേരെ ഏഴ് ദിവസം കൊണ്ട് പിടികൂടിയത്. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നാലുവര്‍ഷമായി സൗദി ആഭ്യന്തര മന്ത്രാലയം നടത്തുന്ന കാമ്പയിന്റെ ഭാഗമാണ് രാജ്യവ്യാപകമായ റെയ്ഡുകള്‍.

വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) കാലാവധി കഴിഞ്ഞ 7609 പേരും തൊഴില്‍ നിയമം ലംഘിച്ച് ജോലി ചെയ്ത 1672 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് കടന്ന 6525 പേരുമാണ് പിടിയിലായത്. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകടക്കാന്‍ ശ്രമിച്ച 469 പേരും അറസ്റ്റിലായി. ഇതില്‍ 50 ശതമാനവും യമനികളാണ്. 46 ശതമാനം എത്യോപ്യന്‍ പൗരന്മാരും നാല് ശതമാനം മറ്റ് പല രാജ്യക്കാരുമാണ്. ഇതില്‍ 90 പേര്‍ അതിര്‍ത്തിയിലൂടെ രാജ്യത്തിന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വലയിലായത്. നിയമലംഘകര്‍ക്ക് താമസ, ഗതാഗത സൗകര്യം ഒരുക്കിയതിനും അനധികൃതമായി തൊഴിലെടുക്കാന്‍ സഹായം നല്‍കിയതിനും 12 പേര്‍ പിടിയിലായി.