കുവൈത്തിൽ തിങ്കളാഴ്ച ഉച്ചവരെ മഴയ്ക്ക് സാധ്യത തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തെക്കുകിഴക്കൻ കാറ്റ് മൂലം കടലിൽ തിരമാലകൾ ആറടി ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ചയ്ക്ക് ശേഷം മഴയ്ക്കുള്ള സാധ്യത കുറയും.
കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച ഉച്ചവരെ മഴയ്ക്ക് സാധ്യത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്‍റെ തോത് ഉയരുന്നതിനാൽ രാത്രിയിലൊക്കെ മൂടൽമഞ്ഞ് രൂപപ്പെടുകയും ദൃശ്യപരിധി 1,000 മീറ്ററിൽ താഴെയാകുകയും ചെയ്യാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ കാറ്റ് മൂലം കടലിൽ തിരമാലകൾ ആറടി ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ചയ്ക്ക് ശേഷം മഴയ്ക്കുള്ള സാധ്യത കുറയും.


