പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാകും ഇയാള്‍ ഇത്തരത്തില്‍ കര്‍ശന പരിശോധന നടക്കുന്ന എയര്‍പോര്‍ട്ടിലൂടെ സഞ്ചരിച്ചത്.

മസ്കറ്റ്: കഞ്ചാവുമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. 14.600 കിലോഗ്രാം കഞ്ചാവും വന്‍തോതില്‍ സൈക്കോട്രോപിക് ഗുളികകളുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

Read Also - കടുത്ത വേദന, ഛർദ്ദി, പേശികൾക്ക് ബലക്കുറവ്; നിസ്സാരമല്ല, കടിയേറ്റാൽ ഉടൻ ചികിത്സ വേണം, ഉള്ളിൽ കൊടുംവിഷം

സ്വകാര്യ ലഗേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇവ കണ്ടെത്തുകയായിരുന്നു. കഞ്ചാവ് പിടികൂടുന്നതിന്‍റെ വീഡിയോ അധികൃതര്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. പിടിയിലായയാള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം