മക്കയിലും മദീനയിലും, പ്രത്യേകിച്ച് ഹറമുകൾക്കടുത്ത് കാലാവസ്ഥ നിരീക്ഷണ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടെന്ന് കാലാവസ്ഥ വിഭാഗം സി.ഇ.ഒ ഡോ. അയ്മൻ ഗുലാം പറഞ്ഞു.

റിയാദ്: മക്കയിലും മദീനയിലും ഹറമുകൾക്കടുത്ത് കാലാവസ്ഥ നിരീക്ഷിക്കാൻ ഓട്ടോമാറ്റിക് സംവിധാനം സ്ഥാപിച്ച് തുടങ്ങി. ഭൂമിശാസ്ത്രപരമായ കവറേജും വിവരങ്ങളുടെ കൃത്യതയും വർധിപ്പിക്കുന്നതിനും ഹജ്ജ് സീസണിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗവുമായാണ് ഇവ സ്ഥാപിക്കുന്നത്. മക്ക, മദീന എന്നിവയുടെ ഹൃദയഭാഗങ്ങളിൽ നിരവധി ഓട്ടോമാറ്റിക് മോണിറ്ററിങ് സ്റ്റേഷനുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

മക്കയിലും മദീനയിലും, പ്രത്യേകിച്ച് ഹറമുകൾക്കടുത്ത് കാലാവസ്ഥ നിരീക്ഷണ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടെന്ന് കാലാവസ്ഥ വിഭാഗം സി.ഇ.ഒ ഡോ. അയ്മൻ ഗുലാം പറഞ്ഞു. വിവരങ്ങളുടെ കൃത്യത വർധിപ്പിക്കാനും ഗുണഭോക്താക്കൾക്ക് മുഴുവൻസമയം കാലാവസ്ഥാ വിവരങ്ങൾ നൽകാനും ലക്ഷ്യമിട്ടാണിത്. പുണ്യസ്ഥലങ്ങളിലും മദീനയിലും അതിന്റെ കാലാവസ്ഥാ നിരീക്ഷണ ശേഷി വർധിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും സി.ഇ.ഒ സൂചിപ്പിച്ചു.

Read also: സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികൾ കിരീടാവകാശിയെ സന്ദർശിച്ചു

ബഹ്റൈനില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
മനാമ: ബഹ്റൈനില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ തിങ്കളാഴ്ച പുറത്തിറക്കിയത്.

ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ദിനത്തിലും അതിന് തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും അവധി ആയിരിക്കും. എന്നാല്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം ഔദ്യോഗിക അവധിയായിരിക്കുമെങ്കില്‍ പെരുന്നാള്‍ അവധി തൊട്ടടുത്ത ഒരു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തിലുണ്ട്.