കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ മരണം സംബന്ധിച്ച വിവരം  കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി ശ്വാസം മുട്ടി മരിച്ചിരുന്നു. മരണത്തില്‍ ഫര്‍വാനിയ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത പൂര്‍ണമായും തള്ളിക്കളയാറായിട്ടില്ലെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.