Asianet News MalayalamAsianet News Malayalam

ഫൈസര്‍ - ബയോ എന്‍ടെക് കൊവിഡ് വാക്സിന് അനുമതി നല്‍കി ബഹ്റൈന്‍

അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോ എന്‍ടെകും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിന് വെള്ളിയാഴ്‍ചയാണ് ബഹ്റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോരിറ്റിയുടെ അനുമതി ലഭിച്ചത്. 

Bahrain approves Pfizer BioNTech COVID vaccine
Author
Manama, First Published Dec 4, 2020, 11:03 PM IST

മനാമ: ബഹുരാഷ്‍ട്ര  മരുന്ന് നിര്‍മാണ കമ്പനികളായ ഫൈസറും ബയോ എന്‍ടെകും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് ബഹ്റൈന്‍ അനുമതി നല്‍കി. ഇതോടെ ബ്രിട്ടന് ശേഷം ഈ വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുതയാണ് ബഹ്റൈന്‍. സിനോഫാം കമ്പനിയുടെ വാക്സിന്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ നവംബറില്‍ തന്നെ ബഹ്റൈന്‍ അനുമതി നല്‍കിയിരുന്നു.

അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോ എന്‍ടെകും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിന് വെള്ളിയാഴ്‍ചയാണ് ബഹ്റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോരിറ്റിയുടെ അനുമതി ലഭിച്ചത്. രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ പുതിയ വാക്സിന്‍ സുപ്രധാനമായൊരു ചുവടുവെപ്പാണ് നടത്തിയതെന്ന് അതോരിറ്റി  സിഇഒ ഡോ. മറിയം അല്‍ ജലഹ്‍മ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് വൈറസ് ബാധ കൂടുതല്‍ സങ്കീര്‍മാകാന്‍ സാധ്യതയുള്ള, പ്രായമായവര്‍, മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഉടന്‍ വാക്സിന്‍ ലഭ്യമാക്കും. 

Follow Us:
Download App:
  • android
  • ios