മനാമ: പെരുന്നാള്‍ സന്തോഷം തടവുകാര്‍ക്ക് പ്രദാനം ചെയ്ത് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. വലിയ പെരുന്നാളിനോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടു. ഇത് പ്രകാരം 105 തടവുകാരാണ് ജയില്‍ മോചിതരാകുക.

ജയിലിലെ നല്ല നടപ്പുകാരായ 105 പേരാകും പുറത്തിറങ്ങുകയെന്ന് ബഹ്റൈന്‍ വാര്‍ത്ത എജന്‍സ് അറിയിച്ചിട്ടുണ്ട്. ബലി പെരുന്നാളിന്‍റെ മഹത്വം പേറി ഇവര്‍ ജീവിതത്തില്‍ നല്ല വഴികളിലൂടെ സഞ്ചരിക്കുമെന്ന പ്രത്യാശയാണ് പങ്കുവയ്ക്കപ്പെടുന്നത്. കുറ്റവാളികളായി പരിഗണിക്കപ്പെട്ടവര്‍ കാരുണ്യവഴികളിലൂടെ സഞ്ചരിച്ച് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും പുരോഗതിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.