Asianet News Malayalam

കൊവിഡ്: ബഹ്‌റൈനില്‍ പ്രതിദിന രോഗികള്‍ വീണ്ടും 3,000 കടന്നു

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,275 പേര്‍ പ്രവാസി തൊഴിലാളികളാണ്.  

bahrain reported  3274 new covid cases on May 29
Author
Manama, First Published May 30, 2021, 8:44 AM IST
  • Facebook
  • Twitter
  • Whatsapp

മനാമ: ബഹ്റൈനില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,274  കൊവിഡ് കേസുകള്‍. 2,533 പേര്‍ രോഗമുക്തരായി. 16 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 939 ആയി. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,275 പേര്‍ പ്രവാസി തൊഴിലാളികളാണ്.  2,35,699 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,05,962  പേര്‍ രോഗമുക്തി നേടി. 28,798 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 412 പേരില്‍  291  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,607,670 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios