കൊല്ലപ്പെട്ട വ്യക്തിയും ബംഗ്ലാദേശി പൗരനാണെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മസ്കറ്റ്: കൊലപാതക കേസിൽ ഒമാനിലെ സൂറിൽ ഒരു ബംഗ്ലാദേശിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സൂർ വിലായത്തിൽ നടന്ന കൊലപാതക കുറ്റത്തിന് ഒരു ബംഗ്ലാദേശി പൗരനെ ഒമാനിലെ തെക്കൻ ഷാർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട വ്യക്തിയും ബംഗ്ലാദേശി പൗരനാണെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് തെക്കൻ ഷാർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പിടിയിലായ പ്രതിക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ച് വരികയാണെന്നും പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട് .