തേങ്ങയും നാരങ്ങയും കയറ്റിയ ചരക്കില്‍ ഒളിപ്പിച്ചാണ് ഇവ രാജ്യത്തേക്ക് കടത്തിയത്. വിശദമായ പരിശോധനയില്‍ നിരോധിത പുകയില കണ്ടെത്തുകയായിരുന്നു.
ദോഹ: ഖത്തറില്‍ നിരോധിത പുകയില പിടികൂടി. ഹമദ് തുറമുഖത്തെത്തിയ ചരക്കില്‍ നിന്ന് മാരിടൈം കസ്റ്റംസ് വിഭാഗം അധികൃതരാണ് നിരോധിത ച്യൂയിങ് പുകയില പിടിച്ചെടുത്തത്.
പിടിച്ചെടുത്ത നിരോധിത ഉല്‍പ്പന്നത്തിന് 25.2396 ഭാരമുണ്ട്. തേങ്ങയും നാരങ്ങയും കയറ്റിയ ചരക്കില്‍ ഒളിപ്പിച്ചാണ് ഇവ രാജ്യത്തേക്ക് കടത്തിയത്. വിശദമായ പരിശോധനയില്‍ നിരോധിത പുകയില കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ ഇത് മൂന്നാം തവണയാണ് രാജ്യത്ത് നിരോധിത പുകയില പിടിച്ചെടുക്കുന്നത്.
Read More- ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഈ മാസം പ്രാബല്യത്തില്‍ വരും
ഖത്തറിലേക്ക് വന്‍തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താനുള്ള ശ്രമം കഴിഞ്ഞ ദിവസം പരാജയപ്പെടുത്തിയിരുന്നു. ഹമദ് തുറമുഖത്തെ മാരിടൈം കസ്റ്റംസ് വിഭാഗം അധികൃതരാണ് തമ്പാക്ക്, സുപാരി ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. തുറമുഖത്തെത്തിയ ഷിപ്പ്മെന്‍റില്‍ സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ 2962.5 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 118.800 കിലോഗ്രാം സുപാരിയും 220 കിലോഗ്രാം മറ്റ് നിരോധിത പുകയില ഉല്‍പ്പന്നവുമാണ് പിടിച്ചെടുത്തത്.
Read More - ലോകകപ്പ് ; പ്രത്യേക യാത്രാ നിരക്കുകളുമായി ഒമാന്‍ എയര്‍
ഒമാനില്‍ വന്‍തോതില്‍ ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു.18 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായെത്തിയ പ്രതികളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ഏഷ്യന്‍ ലഹരി കള്ളക്കടത്തുകാരാണ് പിടിയിലായത്. സമുദ്രമാര്‍ഗമാണ് ഇവര്‍ എത്തിയത്. ഇവരുടെ പക്കല്‍ നിന്ന് 1,822,000 ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
