Asianet News MalayalamAsianet News Malayalam

കൂറ്റന്‍ സ്രാവിന്റെ സാന്നിദ്ധ്യം; കുവൈത്തില്‍ ബീച്ചില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

പ്രദേശത്ത് സ്രാവിന്റെ സാന്നിദ്ധ്യം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. 

beachgoers warned in Kuwait as the presence of a Large shark confirmed in Kuwait waters
Author
First Published Sep 24, 2022, 7:16 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ സബാഹ് അല്‍ അഹ്‍മദ് ഏരിയയിലെ കടലില്‍ കൂറ്റന്‍ സ്രാവിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രദേശത്ത് സ്രാവിന്റെ സാന്നിദ്ധ്യം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ഇവിടെ നിന്നുള്ള ദൃശ്യവും അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടിട്ടുണ്ട്.

സബാഹ് അല്‍ അഹ്‍മദ് ഏരിയയുടെ പരിസര പ്രദേശങ്ങളിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്റ് ട്വീറ്റ് ചെയ്‍തു.
 

Read also: നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ അപ്രതീക്ഷിത പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച് കോടതി
കുവൈത്ത് സിറ്റി: കുവൈത്തില്‍ സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സുരക്ഷാ സേനയില്‍ ജോലി ചെയ്തിരുന്നയാള്‍ക്കാണ് ഒരു കൊലപാതക കേസില്‍ ജഡ്‍ജി അബ്‍ദുല്ല അല്‍ ഉത്‍മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബഞ്ച് വധശിക്ഷ വിധിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടിയുള്ള സിവില്‍ കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറാനും ഉത്തരവിട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios