ഇടിയുടെ ആഘാതം കൊണ്ട് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. 

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശി മരിച്ചു. ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ്​ ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്​. 

ലെന്നി ഓടിച്ച വാഹനം നിയന്ത്രണം നഷ്​ടപ്പെട്ട്​ റോഡിന്‍റെ എതിർവശത്ത് ബസിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലെന്നി തൽക്ഷണം മരിച്ചു. മാസാവസാനം ലഭിച്ച ശമ്പളം നാട്ടിലേക്ക് അയച്ച് തിരിച്ചു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജുബൈലിലെ ഒരു കമ്പനിയിൽ നിർമാണ തൊഴിലാളിയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. 

Read Also -  ടിക്കറ്റ് കിട്ടാത്തതിനാൽ ഉമ്മയെ അവസാനമായി കാണാനായില്ല; ഉള്ളുലഞ്ഞ് മടക്കം, ഒടുവിൽ ഉമ്മക്ക് അരികിലേക്ക് ഇർഷാദും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം