യു.എ.ഇയിൽ നിങ്ങളുടെ വ്യക്തി​ഗത വളർച്ചയ്ക്കുള്ള അടുത്ത ഘട്ടത്തിന് തയാറാണോ? ഭീമ സൂപ്പർ വുമൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ് ഓപ്പൺ ഹൗസ്. ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യാം.

വൻ വിജയമായിരുന്ന ഭീമ സൂപ്പർ വുമൺ പരിപാടിയുടെ ഭാ​ഗമായ ഭീമ സൂപ്പർ വുമൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ ഒന്നാം വാർഷികത്തിൽ യു.എ.ഇയിൽ പ്രത്യേക ഓപ്പൺ ഹൗസ്. ആശയവിനിമയത്തിനും നേതൃപാടവത്തിനും പിന്തുണ നൽകി, സ്ത്രീ ശാക്തീകരണം ലക്ഷ്യം വെക്കുന്ന പരിപാടിയുടെ പുതിയ തലമാണ് ഓപ്പൺ ഹൗസ്.

ആത്മവിശ്വാസം, കമ്മ്യൂണിക്കേഷൻ, ലീഡർഷിപ് എന്നിവ വികസിപ്പിക്കാൻ ഒരു പ്രത്യേക പ്ലാറ്റ്ഫോം എന്നതാണ് ഭീമ സൂപ്പർ വുമൺ ടോസ്റ്റ്മാസ്റ്റേഴ്സിന്റെ പ്രത്യേകത. ഒരു വർഷത്തിനുള്ളിൽ ഈ ക്ലബ് സ്ത്രീകളുടെ പ്രാതിനിധ്യംകൊണ്ട് ശക്തമായ ഒരു വേദിയായി മാറി. നിരവധി സ്ത്രീകൾക്ക് അവരുടേതെന്ന് പറയാനാകുന്ന ഒരു കൂട്ടായ്മ രൂപീകരിക്കാനും ഇതിലൂടെ കഴിഞ്ഞു.

ഓപ്പൺ ഹൗസിലൂടെ അതിഥികൾക്ക് ടോസ്റ്റ്മാസ്റ്റേഴ്സ് ഫോർമാറ്റ് നേരിട്ട് മനസ്സിലാക്കാം. ഇതിൽ ലൈവ് സെഷനുകൾ, ഇന്ററാക്ടീവ് ലേണിങ് രീതികൾ, നെറ്റ് വർക്കിങ്ങിനുള്ള അവസരം എന്നിവ ലഭിക്കും. ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള സ്ത്രീകൾക്ക് അവർക്ക് ആവശ്യമായ സ്കില്ലുകൾ ആർജ്ജിക്കാനുള്ള വഴികൂടെയാണ് ഈ പരിപാടി. സ്ത്രീകൾ ജോലി ചെയ്യുന്നവരോ വീട്ടിലെ കാര്യങ്ങളുടെ ചുമതലയുള്ളവരോ ആയിക്കോട്ടെ, ഭീമ സൂപ്പർ വുമൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിലൂടെ അവർക്ക് ആത്മവിശ്വാസം കണ്ടെത്താം, ആശയങ്ങൾ വ്യക്തമായി പ്രതിഫലിപ്പിക്കാം, ലീഡർഷിപ്പ് കഴിവുകൾ വികസിപ്പിക്കാം. അതും കൂട്ടായ്മയിൽ ഉള്ളവരുടെ പൂർണമായ പിന്തുണയോടെ.

ഭീമ ജ്വല്ലേഴ്സിന്റെ സ്ത്രീകൾ കൂട്ടായ്മകൾക്ക് ശക്തിപകരാനുള്ള നയത്തിന്റെ ഭാ​ഗമാണ് ഭീമ സൂപ്പർ വുമൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്. ഇതിലൂടെ സ്ത്രീകളുടെ വള‍ർച്ച, ബന്ധം, ആത്മവിശ്വാസത്തോടെ കാര്യങ്ങളുടെ നേരിടാനുള്ള പാകത എന്നിവ ശക്തിപ്പെടുത്തുകയാണ്.

മെയ് 23-ന് രാവിലെ 10 മണിക്കാണ് പരിപാടി. വേദി, അൽ തവാർ ലൈബ്രറി, ക്വിസിസ്. ഡി.ടി.എം ദീവി അൽകസോസ് ആണ് ടോസ്റ്റ്മാസ്റ്റർ ഓഫ് ദി ഡേ. ഡി.ടി.എം ഹരീഷ് കൃഷ്ണൻ ആണ് ജനറൽ ഇവാല്യുവേറ്റർ, ഡി.ടി.എം ദേവലാൽ ആണ് റോസ്റ്റ്മാസ്റ്റർ, ഡി.ടി.എം മുഹമ്മദ് ആഷിഖ് ആണ് ​ഗെയിം മാസ്റ്റർ. ഡ്രസ് കോഡ്: പ്ലോഡിറ്റ് മാറ്റിനെ (ഫോർമൽ).

യു.എ.ഇയിൽ ഉള്ള ഒരു സ്ത്രീയാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ വ്യക്തിപരമായ വളർച്ച അടുത്ത ഘട്ടത്തിലേക്ക് ഉയർത്തണമെങ്കിൽ ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താം. ആത്മവിശ്വാസവും ആശയങ്ങൾക്ക് കൂടുതൽ വ്യക്തതയും അടിയുറപ്പുള്ള ഒരു കൂട്ടായ്മയും ഭീമ സൂപ്പർ വുമൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് നൽകും. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാൻ വാട്ട്സാപ്പ് ചെയ്യൂ - 055 492 1609