ആ​ഗോളതലത്തിൽ പ്രസം​ഗ പരിശീലനത്തിനും നേതൃപാടവത്തിനും പ്രാധാന്യം നൽകുന്ന പ്രത്യേക പ്ലാറ്റ്ഫോം ആയ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുമായി ചേർന്ന് ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ്, ഭീമ സൂപ്പർ വുമൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ആരംഭിച്ചു.

വനിതാ ശാക്തീകരണത്തിന്റെ പുത്തൻ അദ്ധ്യായം തുറന്ന് ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് (Bhima Jewellers Middle East). ആ​ഗോളതലത്തിൽ പ്രസം​ഗ പരിശീലനത്തിനും നേതൃപാടവത്തിനും പ്രാധാന്യം നൽകുന്ന പ്രത്യേക പ്ലാറ്റ്ഫോം ആയ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുമായി ചേർന്ന് ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ്, ഭീമ സൂപ്പർ വുമൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ആരംഭിച്ചു.

ഭീമ സൂപ്പർ വുമൺ സർക്കിളിന്റെ ഭാ​ഗമായാണ് ഈ പുതിയ കമ്മ്യൂണിറ്റി പ്രവർത്തിക്കുക. ഇപ്പോൾ തന്നെ ഭീമ സൂപ്പർ വുമൺ സീസൺ 1, 2, 3 വിജയികൾ, വനിതാ ജീവനക്കാർ, പ്രൊഫഷണലുകൾ, സംരംഭകർ, ഡോക്ടർമാർ, ഇൻഫ്ലൂവൻസർമാർ, ഭീമയുടെ സി.എസ്.ആർ, പരിശീലന പരിപാടികളിലെ അം​ഗങ്ങൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഡിസ്ട്രിക്റ്റ് 127, ഡിവിഷൻ സി, ​ഗ്രൂപ്പ് 10 ഔദ്യോ​ഗികമായി അം​ഗീകരിച്ച ​ഗ്രൂപ്പ് സ്ത്രീകൾക്ക് ആശയവിനിമയം, ആത്മവിശ്വാസം, നേതൃപാടവം എന്നിവയിൽ പിന്തുണയും യോജിച്ച അന്തരീക്ഷവും ഒരുക്കും.

ഭീമ സൂപ്പർ‌ വുമൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടന മീറ്റിങ്ങിൽ യു.എ.ഇയിലെ ടോസ്റ്റ്മാസ്റ്റേഴ്സ് കമ്മ്യൂണിറ്റിയിലെ പ്രമുഖരായ 12 പേരുടെ സെഷനുകൾ ഉണ്ടാകും. ഇത് കൂടാതെ ഒരു ഡിസ്റ്റിങ്​ഗ്യുഷ്ഡ് ടോസ്റ്റ്മാസ്റ്റർ (ഡി.റ്റി.എം) നയിക്കുന്ന ലൈവ് എജ്യുക്കേഷനൽ സെ​ഗ്മെന്റും ഉണ്ടാകും. സംസാരിക്കുന്ന അവസരങ്ങൾ, നേതൃപാടവത്തിനുള്ള കാര്യങ്ങൾ, മെന്റർഷിപ്പ് എന്നിവയിൽ പങ്കെടുക്കുന്നവർക്ക് നേരിട്ട് ടോസ്റ്റ്മാസ്റ്റർമാരിൽ നിന്നും അറിവ് ലഭിക്കും. പരിശീലന സെഷന് പുറമെ പ്രത്യേക ബിസിനസ് മീറ്റും നെറ്റ് വർക്കിങ് ലഞ്ചും നടക്കും. ഇതിൽ മെന്റർമാർ, വനിതാ ശാക്തീകരണ മേഖലയിലെ പ്രമുഖർ എന്നിവർ ഭാ​ഗമാകും.

യു.എ.ഇയുടെ വനിതാശാക്തീകരണം, നേതൃപാടവം എന്നിവയിലുള്ള ദേശീയ തന്ത്രത്തിന്റെ ഭാ​ഗമായാണ് ഭീമ ജ്വല്ലേഴ്സ് സാമൂഹികമാറ്റത്തിൽ അടിയുറച്ചുള്ള ഈ പദ്ധതി അവതരിപ്പിക്കുന്നത്. മാത്രമല്ല ഭീമയുടെ നൂറു വർഷത്തെ ആഘോഷങ്ങളുടെയും യു.എ.ഇയിലെ സാന്നിദ്ധ്യത്തിന്റെ ഒരു ദശകത്തിന്റെയും അടിക്കുറിപ്പ് കൂടെയാകും ഇത്.

“അവസരവും ആത്മവിശ്വാസവും വഴിയാണ് യഥാർത്ഥ ശാക്തീകരണം ആരംഭിക്കുന്നതെന്നാണ് ഞങ്ങളുടെ വിശ്വാസം. ഭീമ സൂപ്പർ വുമൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് നാളെയുടെ നേതാക്കളുടെ ഉയരുന്ന ശബ്ദത്തിനായി ഇന്നേ നിക്ഷേപം നടത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാ​ഗമാണ്.” - ഭീമ ജ്വല്ലേഴ്സ് യു.എ.ഇ ഡയറക്ടർ യു. നാ​ഗരാജ റാവു പറഞ്ഞു.