ബിഗ് ടിക്കറ്റ്: 24 കാരറ്റ് സ്വര്‍ണ്ണക്കട്ടി സ്വന്തമാക്കി ജര്‍മ്മനിയിൽ നിന്നുള്ള പ്രവാസി
ഈ ആഴ്ച്ച സമ്മാനം നേടിയവരിൽ ജര്‍മ്മനി, ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്.

ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നവംബര്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിര്‍ഹം നേടാം. മാത്രമല്ല ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് തൊട്ടടുത്ത ദിവസം നടക്കുന്ന ഡെയിലി ഇലക്ട്രോണിക് ഡ്രോയിൽ ഓട്ടോമാറ്റിക് ആയി പങ്കെടുക്കാം. ഒരാള്‍ക്ക് ദിവസവും 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയാണ് സമ്മാനം.
ഈ ആഴ്ച്ച സമ്മാനം നേടിയവരിൽ ജര്‍മ്മനി, ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്.
ദുബായിൽ ജീവിക്കുന്ന ജര്‍മ്മൻ പ്രവാസിയാണ് മാര്‍ക് ടെര്‍മാത്ത്. നാല് വര്‍ഷമായി അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഭാഗ്യ നമ്പറുകള്‍ നോക്കിയാണ് ടിക്കറ്റ് തെരഞ്ഞെടുക്കാറ്. ഇത്തവണ പക്ഷേ, പ്രത്യേകിച്ച് ഒന്നും ചിന്തിക്കാതെ ടിക്കറ്റ് എടുത്തു. അതേ ടിക്കറ്റിൽ ജീവിതത്തിലെ ആദ്യത്തെ സമ്മാനവും സ്വന്തമായെന്ന് മാര്‍ക് പറയുന്നു. ഭാര്യയോട് ഇനിയും സന്തോഷവാര്‍ത്ത മാര്‍ക് പറഞ്ഞിട്ടില്ല. സമ്മാനമായി കിട്ടിയ സ്വര്‍ണ്ണം സൂക്ഷിക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.
ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതേ ആഴ്ച്ച 24 കാരറ്റ് സ്വര്‍ണ്ണം സമ്മാനം നേടിയ മറ്റുള്ള ആറ് വിജയികള്‍
ഒക്ടോബര്‍ 31 വരെ ടിക്കറ്റെടുക്കാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലും അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോര്‍ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് എടുക്കാം.
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ദിവസത്തെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.