Asianet News MalayalamAsianet News Malayalam

ബി​ഗ് ടിക്കറ്റ്: പത്ത് ലക്ഷം ദിർഹം സമ്മാനം നേടി മലയാളി

മലയാളിയായ ഷംസീർ ആണ് ഏറ്റവും പുതിയ വിജയി

Big Ticket kerala expat wins one million aed prize
Author
First Published Dec 30, 2023, 12:08 PM IST

ഡിസംബറിൽ ബി​ഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഡിസംബർ 31-ന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനുള്ള അവസരമാണ് ലഭിക്കുക. ഓട്ടോമാറ്റിക് ഇലക്ട്രോണിക് ഡ്രോയിലൂടെ ഒരാൾക്ക് ആഴ്ച്ചതോറും ഒരു മില്യൺ ദിർഹം വീതം നേടാം.

മലയാളിയായ ഷംസീർ ആണ് ഏറ്റവും പുതിയ വിജയി. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷംസീർ ബി​ഗ് ടിക്കറ്റ് വാങ്ങിയത്. നിരവധി മലയാളികൾ ബി​ഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയതാണ് ഷംസീറിന് പ്രചോദനമായത്. അഞ്ച് തവണ ഇതിന് മുൻപ് ടിക്കറ്റുകൾ വാങ്ങി. 2023-ൽ എടുത്ത അവസാന ടിക്കറ്റിലൂടെ ഭാ​ഗ്യവും സ്വന്തമായി. ബി​ഗ് ടിക്കറ്റിന് നന്ദി പറയുന്നതായി ഷംസീർ പറഞ്ഞു. സ്വന്തമായി ബിസിനസ് തുടങ്ങാൻ പണം ഉപയോ​ഗിക്കാനാണ് ഷംസീർ ആ​ഗ്രഹിക്കുന്നത്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്ന് ഡിസംബർ 30 വൈകീട്ട് 5 മണി വരെ ടിക്കറ്റ് എടുക്കാം. ഡിസംബർ 31-ന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹത്തിന് പുറമെ ഒരു ലക്ഷം ദിർഹം വീതം പത്ത് പേർക്ക് നേടാനുമാകും. 31-ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ഇ-ഡ്രോ പ്രൈസ് ആയി ഒരു മില്യൺ ദിർഹവും നേടാം.

ബി​ഗ് ടിക്കറ്റ് ഔദ്യോ​ഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഇൻസ്റ്റ​ഗ്രാം പേജിലും നറുക്കെടുപ്പ് കാണാം. 

The upcoming Weekly E-draw for AED 1,000,000:

Promotion 4: 25th – 30th December & Draw Date-31st December (Sunday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ദിവസത്തെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

Latest Videos
Follow Us:
Download App:
  • android
  • ios