വിജയികൾ രണ്ടുപേരും ഡ്രൈവർമാരാണ് എന്ന പ്രത്യേകതയുമുണ്ട്.
ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ ലൈവ് ഡ്രോയിൽ 25 മില്യൺ ഗ്രാൻഡ് പ്രൈസും ഡ്രീം കാർ ഡ്രോയിൽ ലാൻഡ് റോവർ ഡിഫൻഡറും മലയാളികൾ സ്വന്തമാക്കി.
വിജയികൾ രണ്ടുപേരും ഡ്രൈവർമാരാണ് എന്ന പ്രത്യേകതയുമുണ്ട്.
ദുബായിൽ 17 വർഷമായി ജീവിക്കുന്ന അബ്ദുൾ റഷീദ് ആണ് 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത്.
“വളരെ സന്തോഷം തോന്നുന്നു. ഈ വാർത്ത അറിഞ്ഞപ്പോൾ ഞാൻ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു.” – അബ്ദുൾ റഷീദ് പറഞ്ഞു.
സമ്മാനത്തുക എന്തു ചെയ്യണം എന്നതിൽ കുടുംബത്തോടും സുഹൃത്തുക്കളോടും സംസാരിച്ച് ഒരു തീരുമാനം എടുക്കാനാണ് വിജയി ആഗ്രഹിക്കുന്നത്.
അബുദാബിയിൽ താമസിക്കുന്ന അഷ്റഫ് അബ്ദുള്ളയാണ് ലാൻഡ് റോവർ ഡിഫൻഡർ നേടിയത്. 40 പേരുടെ സംഘമായാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
“വളരെ സന്തോഷം തോന്നുന്നു. ഇത് തികച്ചും അപ്രതീക്ഷിതമാണ്. സുഹൃത്തുക്കളാണ് ഡ്രീം കാർ ടിക്കറ്റ് എടുക്കാൻ പറഞ്ഞത്. പക്ഷേ, ഇങ്ങനെയൊരു നിമിഷം സാധ്യമാകുമെന്ന് കരുതിയതേയില്ല.” – അദ്ദേഹം പറഞ്ഞു.
മെയ് മാസം പുതിയ പ്രൊമോഷനുകൾ ബിഗ് ടിക്കറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് 20 മില്യൺ ദിർഹമാണ്. ജൂൺ 3-ന് വിജയിയെ പ്രഖ്യാപിക്കും.
ബിഗ് വിൻ മത്സരത്തിൽ 600,000 ദിർഹമാണ് സമ്മാനം. വീക്കിലി ഇ-ഡ്രോയിൽ 400,000 ദിർഹവും സമ്മാനം ലഭിക്കും. ബിഗ് വിൻ മെയ് 24 വരെയുണ്ട്. ഒറ്റ ഇടപാടിൽ രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് പങ്കെടുക്കാം. നാല് പേരാണ് ഫൈനലിസ്റ്റുകളാകുക. ജൂൺ ഒന്നിന് ഈ പേരുകൾ വെബ്സൈറ്റിലൂടെ അറിയിക്കും. ജൂൺ 3-ന് ഇവർക്ക് ബിഗ് വിൻ കളിക്കാം. 150,000 ദിർഹം വരെയാണ് സമ്മാനം.
ഇ-ഡ്രോയിൽ ആഴ്ച്ചതോറും നാലു വിജയികൾക്ക് 25,000 ദിർഹംവീതം നേടാം.
ഡ്രീം കാർ സീരീസിൽ ജൂൺ മൂന്നിന് റേഞ്ച് റോവർ വെലാർ, ജൂലൈ 3-ന് ബി.എം.ഡബ്ല്യു എക്സ്6 കാറുകളാണ് സമ്മാനം.



